Skip to main content

Posts

Featured

മാറണോ അധ്യാപനം - വൈശാഖ് വെങ്കിലോട്

അറിവും വൈദഗ്ധ്യവും ജ്ഞാനവും സമ്പാദിക്കാനുള്ള ജീവിതയാത്രയാണ് വിദ്യാഭ്യാസം. വസ്തുതകള്‍ ശേഖരിക്കുന്നതിനൊപ്പം, വ്യക്തിത്വ വളര്‍ച്ചയുടെയും സാമൂഹിക പുരോഗതിയുടെയും പാതയാണത്. സമൂഹത്തെയും അവരവരെ തന്നെയും, അവരവര്‍ക്ക് സമൂഹത്തിലുള്ള പങ്കാളിത്തത്തെയും മനസ്സിലാക്കുന്നതിലേക്ക് വ്യക്തികളെ നയിക്കുന്നത് വിദ്യാലയങ്ങളാണ്. വിദ്യാഭ്യാസം പാഠപുസ്തകങ്ങള്‍ക്കപ്പുറമാണ്, വിമര്‍ശനാത്മക ചിന്ത, സഹാനുഭൂതി, നിരന്തരം വികസിച്ചുകൊണ്ടിരിക്കുന്ന ലോകവുമായി പൊരുത്തപ്പെടാനുള്ള കഴിവ് എന്നിവ വളര്‍ത്തിയെടുക്കുന്ന വ്യക്തികള്‍ക്ക് അവരുടെ കഴിവുകള്‍ മനസ്സിലാക്കാനും ചെയ്യാനും വൈവിധ്യത്തെ ഉള്‍ക്കൊള്ളാനും മാനവികതയുടെ പുരോഗതിക്ക് അര്‍ത്ഥപൂര്‍ണ്ണമായി സംഭാവന നല്‍കാനും പ്രാപ്തരാക്കുന്ന ഒന്നാണ് വിദ്യാഭ്യാസം. അത്തരത്തില്‍ ഓരോ വിദ്യാര്‍ഥിക്കും കാലികമായ വിദ്യാഭ്യാസം നല്‍കുന്നതിലൂടെ നമ്മുടെ ലോകത്തിന്റെ ഭാവി രൂപപ്പെടുത്തുന്നതില്‍ അധ്യാപകര്‍ വഹിക്കുന്ന പങ്ക് നിര്‍ണ്ണായകമാണ്. തലമുറകള്‍ക്ക് അതാത് കാലത്തെ അറിവും അതിജീവനത്തിനും വ്യക്തിഗത വികസനത്തിനും ആവശ്യമായ കഴിവുകളും മൂല്യങ്ങളും പകര്‍ന്ന് നല്‍കുന്ന അധ്യാപകര്‍, വിവരങ്ങള്‍ കൈമാറുന്നതിനുമപ്പുറം, പുത...

Latest Posts